07 August, 2025 07:43:42 PM
വിദേശ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയയാള്‍ പിടിയില്‍

പാലാ: വിദേശജോലി വാഗ്ദാനം ചെയ്യ്തു പണം തട്ടിയയാള്‍ പിടിയില്‍. ന്യൂസിലാൻഡിൽ ജോലി വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച് പലരിൽ നിന്നായി 14 ലക്ഷത്തോളം രൂപാ കൈപ്പറ്റിയ ശേഷം പറ്റിച്ചു കടന്നുകളഞ്ഞ കേസിലെ നാലാം പ്രതിയായ മീനച്ചില്‍ മറ്റയ്ക്കാട്ടു വീട്ടില്‍ സോമന്‍ മകന്‍ 38 വയസുള്ള സോജൻ എന്നയാളെ പാലാ പോലീസ് അറസ്റ്റ് ചെയ്തു. പാലാ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ദിലീപ് കുമാർ കെ, ജിഎസ്ഐ ബിജുചെറിയാന്‍ , എസ്.സി.പി.ഒ സന്തോഷ് , സി.പി.ഒ അഭിലാഷ്, സി.പി.ഒ മിഥുന്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.