04 August, 2025 10:45:56 AM
'നിന്നെ കൊന്നിട്ട് ഞാനും ചാവും'; ഭാര്യയുടെ ദേഹത്തേക്ക് പെട്രോൾ ഒഴിച്ച യുവാവ് അറസ്റ്റിൽ

പത്തനംതിട്ട: ഭാര്യയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്താന്‍ ശ്രമിച്ച് ഭര്‍ത്താവ് അറസ്റ്റില്‍. പത്തനംതിട്ട തെക്കേമല സ്വദേശി രാജേഷ് കുമാറാണ് അറസ്റ്റിലായത്. ഭാര്യയുടെ ജോലി സ്ഥലത്ത് എത്തിയാണ് ഇയാള്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്താന്‍ ശ്രമിച്ചത്. 'നിന്നെ കൊന്നിട്ട് ഞാനും ചാകും' എന്ന് പറഞ്ഞായിരുന്നു ഇയാള്‍ പെട്രോളുമായി ഓഫീസിലെത്തിയത്. ഭാര്യ മെഡിക്കല്‍ സെന്ററില്‍ നിന്നും ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. ഭാര്യ തന്നെ ഇയാള്‍ക്കെതിരെ പരാതി നല്‍കി. പിന്നാലെ രാജേഷ് കുമാറിനെ തെക്കേ മലയിലെ വീടിന് സമീപത്ത് നിന്നും അറസ്റ്റ് ചെയ്തു.