24 July, 2025 06:33:19 AM
തട്ടിപ്പ് കേസില്‍ ഒളിവിൽ ആയിരുന്ന പ്രതികൾ അറസ്റ്റിൽ

പാമ്പാടി: തട്ടിപ്പ് കേസില്‍ ഒളിവിൽ ആയിരുന്ന രണ്ടും മൂന്നും പ്രതികൾ അറസ്റ്റിൽ. ഒന്നാംപ്രതി സന്തോഷ് കുമാരനെ അറസ്റ്റ് ചെയ്തതറിഞ്ഞ് ഒളിവിൽ പോയ പൊന്‍കുന്നം സ്വദേശി ഷാനവാസ് കെ എ(41), തിരുനെല്‍വേലി സ്വദേശി തിരുമലൈ പി എന്നിവരെയാണ് യഥാക്രമം പൊൻകുന്നത്തുനിന്നും തിരുനൽവേലിയിൽ നിന്നുമായി പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്.
പെരുമ്പാവൂർ ഉള്ള ക്രഷറിൽ ഓടിച്ച് ലോറിയുടെ സിസി തവണകളും ടെസ്റ്റിംഗ് ജോലികളും നടത്തി കൊള്ളാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച പ്രതി പരാതിക്കാരനായ രാജീവിന്റെ ഉടമസ്ഥതയിലുള്ളതും ഇയാളുടെ സുഹൃത്ത് അനൂപിന്റെ കൈവശത്തിൽ ഇരുന്നതുമായ KL 67 C 8940- ) o നമ്പർ ടോറസ് ലോറി 20.05.2025 തീയതി രാത്രി 9 മണിക്ക് അനുപിന്റെ കൂരോപ്പട കോത്തല ഭാഗത്തുള്ള വീടിന്റെ സമീപത്തു നിന്നും കൊണ്ടുപോയ ശേഷം ഈ വാഹനത്തിന്റെ മാസത്തവണകൾ അടയ്ക്കാതെ ടെസ്റ്റിംഗ് നടപടികൾ ചെയ്യാതെയും വാഹനം തിരികെ നൽകാതെയും ആവലാതിക്കാരനോട് വിശ്വാസവഞ്ചനയും ചതിയും ചെയ്യുകയായിരുന്നു.
കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പിയുടെ നിർദ്ദേശാനുസരണം പാമ്പാടി ഐപി എസ്എച്ച്ഒ റിച്ചാർഡ് വർഗീസ്, എസ് ഐ ഉദയകുമാർ പി ബി, സ്പെഷ്യല്‍ സിപിഒ. സുമിഷ് മക്മില്ലൻ, നിഖിൽ, സി പി ഒ. ശ്രീജിത്ത്രാജ്, ശ്രീകാന്ത് പി.എസ് എന്നിവരുടെ സംഘം ഇതിലെ പ്രതികളെ കുറിച്ച് നിരന്തരമായ അന്വേഷണം നടത്തിയും,ആവശ്യമായ തെളിവുകൾ ശേഖരിച്ചും വരികയായിരുന്നു.
കേരളത്തിലെ വിവിധ സ്റ്റേഷനുകളിൽ പുരാവസ്തു തട്ടിപ്പ് വാഹന തട്ടിപ്പ് കേസുകൾ അടക്കം 14 ഓളം കേസുകളിൽ പ്രതിയായിട്ടുള്ളതും ഒളിവിൽ കഴിഞ്ഞു വന്നിരുന്നതുമായ ഒന്നാം പ്രതി A1. സന്തോഷ് കുമാരൻ (Age. 51)
S/o. കുമാരൻ,പരീക്കൽ ഹൗസ്, കരിമണ്ണൂർ , തൊടുപുഴ, ഇടുക്കി എന്നയാളെ 20.07.2025 തീയതി ഈരാറ്റുപേട്ടയിൽ നിന്നും കസ്റ്റഡിയിലെടുത്ത് 20.07.2025 തീയതി വൈകി അറസ്റ്റ് ചെയ്തിട്ടുള്ളതാണ്. പ്രതിയെ (21-07-2025)ന് ബഹുമാനപ്പെട്ട കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുള്ളതാണ്. ഇന്ന് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ ഷാനവാസ്, തിരുമല, എന്നിവരെ കോടതി റിമാൻഡ് ചെയ്തിട്ടുള്ളതാണ്.