21 July, 2025 06:58:20 PM


തട്ടിപ്പ് കേസ് പ്രതി പാമ്പാടി പോലീസിന്റെ പിടിയില്‍



പാമ്പാടി : തട്ടിപ്പ് കേസ് പ്രതി അറസ്റ്റിൽ. ഇടുക്കി തൊടുപുഴ കരിമണ്ണൂർ സ്വദേശി സന്തോഷ്‌ കുമാരൻ (51) ആണ് പാമ്പാടി പോലീസിന്റെ പിടിയിലായത്. പെരുമ്പാവൂർ ഉള്ള ക്രഷറിൽ ഓടിച്ച് ലോറിയുടെ സിസി തവണകളും ടെസ്റ്റിംഗ് ജോലികളും നടത്തി കൊള്ളാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച പ്രതി പരാതിക്കാരനായ രാജീവിന്റെ ഉടമസ്ഥതയിലുള്ളതും ഇയാളുടെ സുഹൃത്ത് അനൂപിന്റെ കൈവശത്തിൽ ഇരുന്നതുമായ KL 67 C 8940- ) o നമ്പർ ടോറസ് ലോറി 20.05.2025 തീയതി രാത്രി 9 മണിക്ക്  അനുപിന്റെ കൂരോപ്പട  കോത്തല   ഭാഗത്തുള്ള വീടിന്റെ സമീപത്തു നിന്നും  കൊണ്ടുപോയ ശേഷം ഈ വാഹനത്തിന്റെ മാസത്തവണകൾ അടയ്ക്കാതെ ടെസ്റ്റിംഗ് നടപടികൾ ചെയ്യാതെയും വാഹനം തിരികെ നൽകാതെയും ആവലാതിക്കാരനോട് വിശ്വാസവഞ്ചനയും ചതിയും ചെയ്യുകയായിരുന്നു.

കാഞ്ഞിരപ്പള്ളി DYSP അവർകളുടെ നിർദ്ദേശാനുസരണം പാമ്പാടി ഐപി എസ് റീചാർഡ് വർഗീസ്, എസ് ഐ ഉദയകുമാർ പിബി, സ്പെഷ്യൽ സിപി ഒ. സുമിഷ് മാക്മില്ല്യൻ, നിഖിൽ, സിപി ഒ. ശ്രീജിത്രാജ്, ശ്രീകാന്ത് പി എസ് എന്നിവരുടെ സംഘം ഇതിലെ പ്രതികളെ കുറിച്ച് നിരന്തരമായ അന്വേഷണം നടത്തിയും,ആവശ്യമായ തെളിവുകൾ ശേഖരിച്ചും വരികയായിരുന്നു. കേരളത്തിലെ വിവിധ സ്റ്റേഷനുകളിൽ പുരാവസ്തു തട്ടിപ്പ് വാഹന തട്ടിപ്പ് കേസുകൾ അടക്കം 14 ഓളം കേസുകളിൽ പ്രതിയായിട്ടുള്ളതും ഒളിവിൽ കഴിഞ്ഞു വന്നിരുന്നതുമായ ഒന്നാം പ്രതിയെ 20.07.2025 തീയതി ഈരാറ്റുപേട്ടയിൽ നിന്നും കസ്റ്റഡിയിലെടുത്ത്  20.07.2025 തീയതി വൈകി  അറസ്റ്റ് ചെയ്തിട്ടുള്ളതാണ്. പ്രതിയെ ഇന്ന് (21-07-2025) കോടതിയിൽ ഹാജരാക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K