23 May, 2025 09:17:18 AM
യുവതക്കായി കൈകോർക്കാം; ലഹരിക്കെതിരെ കേരള പോലീസ് ഓഫീസഴ്‌സ് അസോസിയേഷൻ യുവജന സംഗമം സംഘടിപ്പിച്ചു

കോട്ടയം: "യുവതക്കായി കൈകോർക്കാം" ലഹരിക്കെതിരെ കേരള പോലീസ് ഓഫീസഴ്‌സ് അസോസിയേഷൻ യുവജന സംഗമം സംഘടിപ്പിച്ചു. 22-ാം തീയതി കോട്ടയം ദർശന അക്കാദമി ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ 250 ൽ പരം യുവതീ യുവാക്കൾ പങ്കെടുത്തു. രാവിലെ 11 മണിക്ക് ആരംഭിച്ച പരിപാടി കോട്ടയം ജില്ലാപോലീസ് മേധാവി ശ്രീ ഷാഹുൽ ഹമീദ് എ ഐപിഎസ് ഉദ്ഘാടനം ചെയ്തു. കെപിഒഎ ജില്ലാ പ്രസിഡന്റ് ഇൻസ്‌പെക്ടർ കെ. ആര്‍ പ്രശാന്ത് അധ്യക്ഷൻ ആയ ചടങ്ങിൽ സെക്രട്ടറി സലിംകുമാർ കെ സി സ്വാഗതവും അജി കെ മുഹമ്മദ് കൃതജ്ഞതയും പറഞ്ഞു. എസ് ഐ മുഹമ്മദ് ഷഫീക് മോഡറേറ്റ് ചെയ്ത പരിപാടി സദസ്സിന്റെ ചോദ്യങ്ങൾക്ക് സാമൂഹിക, ശാസ്ത്ര, നിയമ മേഖലകളിലെ പ്രമുഖർ സംശയ നിവാരണം നടത്തുന്ന രീതിയിലാണ് സംഘടിപ്പിച്ചത്. ഡോ. ശ്രീജിത്ത് കെ കെ, ജോജി കൂട്ടുമ്മേൽ, പ്രേംജി കെ നായർ, ലീഗൽ സെൽ എസ് ഐ ഗോപകുമാർ എന്നിവർ ചോദ്യങ്ങൾക്ക് മറുപടി നൽകി.