22 May, 2025 12:30:13 PM
പരപ്പനങ്ങാടിയിൽ ഫൈബർ വള്ളങ്ങൾ കൂട്ടിയിടിച്ച് മത്സ്യത്തൊഴിലാളി മരിച്ചു

പരപ്പനങ്ങാടി: ഫൈബർ വള്ളങ്ങൾ കൂട്ടിയിടിച്ച് മത്സ്യത്തൊഴിലാളിയായ യുവാവ് മരിച്ചു. പരപ്പനങ്ങാടി തീരത്ത് വെച്ചുണ്ടായ അപകടത്തിൽ വള്ളിക്കുന്ന് ആനങ്ങാടി തലക്കകത്ത് വീട്ടിൽ നവാസ് (40) ആണ് മരിച്ചത്. മത്സ്യ ബന്ധനത്തിനായി പോയ പരപ്പനങ്ങാടി ഇത്തിഹാദി വള്ളവും ആനങ്ങാടി റുബിയാൻ വള്ളവും കൂട്ടിയിടിച്ചാണ് അപകടം. വ്യാഴാഴ്ച പുലർച്ചെ 5ഓടെയാണ് നവാസ് മത്സ്യബന്ധനത്തിന് പോയത്. പരിക്കേറ്റ മറ്റ് രണ്ട് മത്സ്യത്തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.