05 May, 2025 09:31:09 AM
തമിഴ്നാട്ടിൽ ട്രക്കിങ്ങിനിടെ മലയാളി ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു

ചെന്നൈ: തമിഴ്നാട് ആനമലൈ ട്രക്കിങ്ങിനിടെ മലയാളി ഡോക്ടർ മരിച്ചു. തിരുവനന്തപുരം കല്ലമ്പലം സ്വദേശി അജ്സൽ ആയിരുന്നു കുഴഞ്ഞുവീണ് മരിച്ചത്. 26 വയസ്സായിരുന്നു. ആനമലൈയിലെ കടുവ സങ്കേതത്തിലെ ടോപ് സ്ലിപ്പിൽ വച്ചായിരുന്നു കുഴഞ്ഞുവീണത്. സംഭവത്തിൽ ആനമലൈ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു മരണം. ആനമലൈയിൽ സുഹൃത്തിനൊപ്പമാണ് അജ്സൽ ട്രക്കിംഗിനെത്തിയത്. മൂന്നു സ്പോട്ടുകളിലായിട്ടായിരുന്നു ഇവർ ട്രക്കിംഗ് നടത്താൻ പദ്ധതിയിട്ടത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അജ്‌സലിനോട് ട്രക്കിംഗ് മതിയാക്കാന്‍ വനംവകുപ്പ് ആവശ്യപ്പെട്ടിട്ടും ഇവർ അനുസരിച്ചില്ലെന്നാണ് വിവരം.