16 January, 2026 12:25:26 PM
ആടിയ നെയ്യ് ക്രമക്കേട്: ശബരിമലയിൽ വിജിലൻസ് പരിശോധന

പത്തനംതിട്ട: ശബരിമലയില്‍ അഭിഷേകം ചെയ്ത നെയ് വില്‍പ്പനയിലെ ക്രമക്കേടില്‍ സന്നിധാനത്തു പരിശോധന. വിജിലന്‍സ് ആണ് പരിശോധന നടത്തുന്നത്. സന്നിധാനത്ത് നാല് സ്ഥലങ്ങളിലാണ് പരിശോധന. കൗണ്ടറുകളില്‍ ഉള്‍പ്പടെ രേഖകള്‍ പരിശോധിക്കുന്നുണ്ട്. ശബരിമലയില്‍ ആടിയ ശിഷ്ടം നെയ്യിന്റെ വില്‍പ്പനയിലെ ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ദേവസ്വം ചീഫ് വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വമേധയ എടുത്ത കേസിലായിരുന്നു നടപടി. ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം. പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് ദേവസ്വം ബെഞ്ച് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.






