17 January, 2026 07:33:54 PM


നെയ്യാറ്റിന്‍കരയില്‍ ഒരു വയസ്സുള്ള കുഞ്ഞ് കുഴഞ്ഞു വീണ് മരിച്ചു



തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഒരു വയസ്സുള്ള കുഞ്ഞ് കുഴഞ്ഞുവീണ് മരിച്ചു. നെയ്യാറ്റിന്‍കര കവളാകുളം സ്വദേശി ഷിജിന്‍-കൃഷ്ണപ്രിയ ദമ്പതികളുടെ മകന്‍ ഇഖാന്‍ ആണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് സംഭവം. ഉടന്‍ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒരാഴ്ച്ച മുമ്പ് നിലത്തുവീണ് കുഞ്ഞിന് പരിക്കേറ്റിരുന്നു. കുഞ്ഞിന്റെ മരണകാരണം എന്താണെന്ന് പരിശോധിച്ചുവരികയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 949