16 January, 2026 08:57:47 AM
മാന്നാനം സെന്റ് എഫ്രേംസ് സ്കൂൾ 141-ാമത് വാർഷികവും യാത്രയയപ്പ് സമ്മേളനവും

മാന്നാനം: സെന്റ് എഫ്രേംസ് ഹയർ സെക്കൻഡറി സ്കൂളിന്റെ 141-ാമത് വാർഷികവും സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനവും സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നു. എം.ജി. യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. സാബു തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ. ഡോ. കുര്യൻ ചാലങ്ങാടി സി. എം. ഐ അധ്യക്ഷത വഹിച്ചു.
റവ. ഫാ. ജോസി തോമസ് താവരശ്ശേരി സി.എം.ഐ (വികാരി ജനറാൾ, സി.എം.ഐ കോൺഗ്രിഗേഷൻ) മുഖ്യപ്രഭാഷണം നടത്തി. കോർപ്പറേറ്റ് മാനേജർ റവ. ഡോ. ജയിംസ് മുല്ലശ്ശേരി സി.എം.ഐ വിരമിക്കുന്ന അധ്യാപകരായ ടെസി ലൂക്കോസ്, ബെന്നി സ്കറിയ, ബാബു ജോർജ്, ആനി ചാക്കോ, മാത്തുക്കുട്ടി മാത്യു, ബിന്ദു തോമസ്, റിൻസി ലൂക്കോസ് , സെലിൻ പി. പി., റെജി സി.പോൾ എന്നിവരെ ആദരിച്ചു. വിവിധ സംസ്ഥാന-ദേശിയ മത്സരങ്ങളിൽ പങ്കെടുത്തു വിജയികളായ കുട്ടികളെയും അനുമോദിച്ചു. കുട്ടികളുടെ കലാവിരുന്ന് 'കലേലു-2026' മിസ് സൗത്ത് ഇന്ത്യ ലിസ് ജയ്മോൻ ജേക്കബ്ബ് ഉദ്ഘാടനം ചെയ്തു.
കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ ജിം അലക്സ്, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സൂര്യ ആകാശ്, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് മെമ്പർ സൗമ്യ വാസുദേവ്, PTA പ്രസിഡന്റ് അഡ്വ. സി. ആർ. സിന്ധു മോൾ,
ഫാ. തോമസ് മണ്ണുപ്പറമ്പിൽ CMI, ഡോ. സുജ ജോണി, സനിൽ ജോസഫ്, ജിജോ മാത്യു, ബിജു ജോർജ്, അലീഷ എൽസി ജോസഫ് എന്നിവർ സംസാരിച്ചു.






