25 April, 2025 12:25:09 PM


മേക്കപ്പ് കഴുകിക്കളയാൻ നദിയിൽ ഇറങ്ങി; സിനിമാ ചിത്രീകരണത്തിനിടെ ഡാൻസർ മുങ്ങിമരിച്ചു



മുംബൈ : ബോളിവുഡ് സിനിമയുടെ ചിത്രീകരണത്തിനിടെ ഡാൻസർ മുങ്ങി മരിച്ചു. സൗരഭ് ശർമ (26)യാണ് മരിച്ചത്. മേക്കപ്പ് കഴുകിക്കളയാൻ കൃഷ്ണാ നദിയിൽ ഇറങ്ങിയപ്പോളാണ് അപകടത്തിൽപ്പെട്ടത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. നടൻ റിതേഷ് ദേശ്മുഖ് സംവിധാനം ചെയ്യുന്ന രാജാ ശിവാജി സിനിമയിൽ ഡാൻസർ വേഷം ചെയ്യുന്നതാണ് സൗരഭ് ശർമ. രണ്ടു ദിവസത്തോളം നടത്തിയ തിരച്ചിലിനൊടുവിൽ ഇന്നലെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുത്തു. മറാഠാ ചക്രവർത്തി ശിവാജിയുടെ ജീവിതം പറയുന്ന ചിത്രത്തിൽ റിതേഷ് തന്നെയാണ് നായകനായും അഭിനയിക്കുന്നത്.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K