18 April, 2025 12:48:56 PM


ഗോവയിൽ ഒന്നര വയസ്സുകാരിയെ തെരുവ് നായ്ക്കൾ കടിച്ചുകൊന്നു



ഗോവ: പോണ്ടയിലെ ദുർഗാഭട്ടിൽ ഒന്നര വയസ്സുകാരിയെ തെരുവുനായ്ക്കൾ കടിച്ചുകീറി കൊന്നു. അനബിയ ഇഷാഖ് മുല്ലയാണ് മരിച്ചത്. രണ്ടുദിവസം മുമ്പാണ് മുത്തശ്ശിയുടെ വീട്ടിലേക്ക് താമസിക്കാനായി പെൺകുട്ടി എത്തിയത്. വീട്ടിൽ നിന്ന് ഗേറ്റിന് പുറത്തേക്ക് കടന്ന കുഞ്ഞിനെ തെരുവ് നായ്ക്കൾ കടിച്ചുകൊണ്ട് പോകുകയായിരുന്നു. ഗേറ്റ് തകരാറിലായതിനാൽ അടയ്ക്കാൻ സാധിച്ചിരുന്നില്ലെന്നാണ് മുത്തശ്ശി പറയുന്നത്.

കുഞ്ഞിനെ വീട്ടിൽ നിന്നും 25 മീറ്റർ അകലെയുള്ള സ്ഥലത്ത് നിന്നാണ് മൃതദേഹം നാട്ടുകാർ കണ്ടെത്തിയത്. ഈ അടുത്ത കാലത്തായി ഗോവയിൽ തെരുവ് നായ്ക്കളുടെ ആക്രമണം രൂക്ഷമാണ്. തെക്കൻ ഗോവയിലെ തീരദേശ മേഖലയിൽ എത്തുന്ന വിനോദസഞ്ചാരികൾക്ക് നേരെയും തെരുവുനായ്ക്കളുടെ കൂട്ടമായ ആക്രമണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 954