12 April, 2025 08:53:06 AM


കാനഡയിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി



കൊച്ചി:കാനഡയിൽ  മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മലയാറ്റൂര്‍ നീലീശ്വരം സ്വദേശി പുതുശേരി ഫിന്‍റോ ആന്റണിയെ (39) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഫിന്റോയുടെ കാറിനുളളലാണ് മൃതദേഹം കണ്ടത്. ഈ മാസം അഞ്ചാം തീയതി മുതൽ ഫിന്‍റോയെ കാണാനില്ലായിരുന്നു. 12 വര്‍ഷമായി ഫിന്‍റോ കാനഡയിൽ ജോലി ചെയ്യുന്നു. ആറു മാസമായി ഭാര്യയും രണ്ടു കുട്ടികളും കാനഡയിലുണ്ട്. ഫിന്‍റോയെ കാണാതായതശേഷം അന്വേഷണം നടത്തുന്നതിനിടെയാണ് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K