10 April, 2025 09:15:42 AM
ബിഹാറിൽ ഇടിമിന്നലേറ്റ് 20 പേർക്ക് ദാരുണാന്ത്യം; നിരവധി പേർക്ക് പൊള്ളലേറ്റു

പറ്റ്ന: വടക്കന്‍ ബിഹാറിലുണ്ടായ ശക്തമായ ഇടി മിന്നലില്‍ 20 പേര്‍ മരിച്ചു. 13 പേർക്ക് പൊള്ളലേറ്റു .ഏഴ് ജില്ലകളിലാണ് മിന്നല്‍ ദുരന്തമുണ്ടായത്. ബെന്‍ഗുസാരായ്, ധര്‍ബാന്‍ഗ, മധുബാനി, സമാസ്തിപൂര്‍ ജില്ലകളിലാണ് മിന്നലുണ്ടായത്. ബെന്‍ഗുസാരായില്‍ മിന്നലേറ്റ് അഞ്ചു പേരും ദര്‍ബാഗയില്‍ നാലു പേരും മധുബാനിയില്‍ മൂന്നു പേരും സമാസ്തിപൂരില്‍ ഒരാളുമാണ് മരിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി. ഇന്നലെ രാവിലെ മുതല്‍ വടക്കന്‍ ബിഹാറില്‍ ശക്തമായ മിന്നലും മഴയും ആലിപ്പഴ വര്‍ഷവും ഉണ്ടായിരുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 4 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു.