25 March, 2025 03:52:57 PM
തൃശൂരിൽ നിന്ന് രണ്ട് കുപ്രസിദ്ധ മോഷ്ടാക്കൾ രക്ഷപ്പെട്ടു

തൃശൂർ: രണ്ട് കുപ്രസിദ്ധ മോഷ്ടാക്കൾ തൃശൂരിൽ നിന്ന് രക്ഷപ്പെട്ടു. വടക്കാഞ്ചേരി റെയിൽവെ സ്റ്റേഷനിൽ നിന്നാണ് ഇവർ കടന്ന് കളഞ്ഞത്. ആലപ്പുഴ സ്വദേശികളായ വിനീതും രാഹുലുമാണ് പൊലീസിനെ കബളിപ്പിച്ച് മുങ്ങിയത്. വടക്കാഞ്ചേരിയിലെ മോഷണക്കേസിൽ കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോഴാണ് രക്ഷപ്പെട്ടത്. റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ ഉടനെ വിലങ്ങ് ഊരിയിരുന്നു. ഇതിന് പിന്നാലെ ട്രെയിൻ വരികയും, ഈ സമയത്ത് ഇവർ ഓടി രക്ഷപ്പെടുകയും ആയിരുന്നു. ഇരുവരേയും പിടികൂടാൻ പൊലീസിൻ്റെ തിരച്ചിൽ ഊജിതമാക്കി.