18 March, 2025 11:42:14 PM
ഭർത്താവിനൊപ്പം കിടക്ക പങ്കിടാന്‍ വീട്ടുജോലിക്കാരിയെ നിര്‍ബന്ധിച്ച് യുവതി

ഗൊരഖ്പൂർ: വീട്ടുജോലിക്കാരിയെ ഭർത്താവുമായുള്ള ലൈംഗിക ബന്ധത്തിന് നിർബന്ധിച്ച സംഭവത്തിൽ ദമ്പതികള്‍ക്കായി പോലീസ് തെരച്ചിൽ ശക്തമാക്കി. ഗൊരഖ്പൂരിലെ ഷാപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കേസിലെ പ്രതികളായ ബ്രിജ്പാൽ സിംഗ്, ഭാര്യ സോണിയ സിംഗ് എന്നിവരെ പിടികൂടാന്‍ സഹായിക്കുന്നവർക്ക് 10,000 രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
പതിനായിരം രൂപ ശമ്പളം നൽകുമെന്ന് പറഞ്ഞാണ് ബ്രിജ്പാൽ സിംഗ് പരാതിക്കാരിയെ ജോലിക്കെടുത്തത്. ഇയാൾക്കും ഭാര്യ സോണിയ സിംഗിനും മക്കളില്ല. തനിക്ക് കുഞ്ഞുങ്ങളുണ്ടാകില്ലെന്ന് പറഞ്ഞ സോണിയ ഭർത്താവുമായി ലൈംഗിക ബന്ധത്തിലേർപ്പെടാൻ വീട്ടുജോലിക്കാരിയെ നിര്‍ബന്ധിച്ചു. കുഞ്ഞിനെ നൽകിയാൽ ഭൂമി നൽകാമെന്ന് വാഗ്ദാനം ചെയ്തുവെങ്കിലും ജോലിക്കാരി വഴങ്ങിയില്ല.
ഒരു ദിവസം രാത്രിയില്‍ സോണിയ മദ്യലഹരിയിൽ ജോലിക്കാരിയുടെ മുറിയിൽ കയറിവന്ന് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഒപ്പം ബലംപ്രയോഗിച്ച് ജോലിക്കാരിയുമായി ലൈംഗികബന്ധത്തിലേർപ്പെടാൻ ഭർത്താവിനെ നിർബന്ധിക്കുകയും ചെയ്തു. ഭൂമി കൂടാതെ ഫ്ളാറ്റ് അടക്കം നൽകാമെന്നും വാഗ്ദാനം ചെയ്തു. എന്നിട്ടും ജോലിക്കാരി വിസമ്മതിച്ചപ്പോൾ, സോണിയ ബ്ലാക്ക് മെയിൽ ചെയ്യാനായി ചില വീഡിയോകൾ ചിത്രീകരിക്കുകയും ബന്ദിയാക്കി തുടർച്ചയായി പീഡനത്തിനിരയാക്കുകയും ചെയ്തെന്നാണ് പരാതി. വീട്ടിൽ നിന്ന് രക്ഷപ്പെട്ട യുവതി പൊലീസിൽ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.