18 March, 2025 08:26:10 PM


രാമപുരത്ത് ഒരു കിലോ കഞ്ചാവുമായി അസം സ്വദേശി പിടിയിൽ



രാമപുരം വടക്കേടത്തുപീടിക ഭാഗത്ത്‌ വച്ച് രാമപുരം പോലീസ് ഇൻസ്‌പെക്ടർ അഭിലാഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അസം സ്വദേശി അംദാദുൽ ഇസ്ലാമിനെ(20) വിദഗ്ദമായി പിടികൂടിയത്. ഈ മാസം 6 ന് ഒരു കിലോ കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശി രാമപുരം പോലീസിന്റെ പിടിയിൽ ആയിരുന്നു. അയാളെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നും പ്രതിയെക്കുറിച്ച് സൂചനകൾ കിട്ടി.തുടർന്ന് ആഴ്ചകളോളം നീണ്ട നിരീക്ഷണത്തിനു ശേഷം ഇയാളെ വിൽപ്പനക്കായി കൊണ്ടുവന്ന ഒരു കിലോ കഞ്ചാവുമായി പിടികൂടുകയായിരുന്നു.രാമപുരം പോലീസ് സ്റ്റേഷൻ എസ്. ഐ. സാബു ആന്റണി, എ. എസ്. ഐ. Saji, എസ്. സി. പി. ഓ. മാരായ വിനീത്, പ്രദീപ്‌ ഗോപാലൻ, സി. പി. ഒ. മാരായ വിഷ്ണു, ശ്യാം മോഹൻ, ജിതീഷ്, ശ്യാം ടി. ശശി, ഹോം ഗാർഡ് സുഭാഷ് എന്നിവരും പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 956