12 March, 2025 12:29:14 PM


വയനാട് നെല്ലിമുണ്ട ഒന്നാം മൈലിൽ തേയില തോട്ടത്തിൽ പുലി



കല്‍പ്പറ്റ: വയനാട് നെല്ലിമുണ്ട ഒന്നാം മൈലിലെ തേയിലത്തോട്ടത്തിൽ പുലിയെ കണ്ടെത്തി. മരം കയറുന്ന പുലിയുടെ ദൃശ്യങ്ങൾ പുറത്ത്. ഇന്ന് രാവിലെ പ്രദേശവാസികളാണ് പുലിയുടെ ദൃശ്യങ്ങൾ പകർത്തി പുറത്തുവിട്ടത്. മേപ്പാടിയിൽ നിന്ന് ചൂരൽമലയിലേക്ക് പോകുമ്പോഴുള്ള പ്രദേശമാണിത്. ഇവിടെ ഒരു കിലോമീറ്റർ ചുറ്റളവിൽ പുലിയുടെ സാന്നിധ്യം മുൻപും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

പ്രദേശത്ത് പുലിയും കടുവയും അടക്കമുള്ള വന്യജീവികളുടെ സാന്നിധ്യം പതിവാണ്. വളർത്തുമൃഗങ്ങളെ ആക്രമിക്കുന്ന സംഭവങ്ങളും ഇവിടെ സാധാരണമായിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ച മുൻപ് പ്രദേശവാസിയായ ഒരാളുടെ മുൻപിൽ പുലി ചാടിയെത്തിയതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തി കൂട് സ്ഥാപിച്ചിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 923