06 March, 2025 11:15:57 AM


ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ അഭിഭാഷകൻ കുഴഞ്ഞു വീണു മരിച്ചു



പരപ്പനങ്ങാടി: ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ അഭിഭാഷകൻ കുഴഞ്ഞു വീണു മരിച്ചു. പരപ്പനങ്ങാടി ബാറിലെ അഡ്വ. കെപിഎച്ച് സുൽഫിക്കറാ(55)ണ് മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ചോടെയായിരുന്നു സംഭവം. സിപിഐഎം ലോക്കൽ കമ്മറ്റി അംഗവും ഡിവൈഎഫ്ഐ മുൻ ജില്ല കമ്മറ്റി അംഗവുമായിരുന്നു സുൽഫിക്കർ.

ഭാര്യ: ഫസീല. മക്കൾ: ആയിഷ, ദീമ. മാതാവ്: റുഖിയാ ബീവി. പിതാവ്: മുഹമ്മദ് അമീൻ. സഹോദരി: ഇഷ മഹനാസ്. സ്വാതന്ത്ര്യ സമര സേനാനി കെപിഎച്ച് നഹയുടെ പൗത്രനാണ്. ഇന്ന് രാത്രി എട്ടിന് പനയത്തിൽ ജുമ മസ്ജിദ് ഖബർസ്ഥാനിൽ കബറടക്കം നടക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K