03 March, 2025 06:49:40 PM
പകുതി വിലയ്ക്ക് സ്കൂട്ടർ: കോട്ടയത്ത് രജിസ്റ്റർ ചെയ്ത കേസുകൾ 284 ആയി

കോട്ടയം: പകുതിവിലയ്ക്ക് സ്കൂട്ടർ വാഗ്ദാനം ചെയ്തത് നടത്തിയ തട്ടിപ്പ് സംബന്ധിച്ച് കോട്ടയം ജില്ലയിൽ ഇതുവരെ മൊത്തം 284 കേസുകൾ രജിസ്റ്റർ ചെയ്തു. 5 കേസുകളാണ് പുതിയതായി ഇന്നലെ രജിസ്റ്റർ ചെയ്തത്. മുണ്ടക്കയം സ്റ്റേഷനിൽ മൂന്നു കേസും, ഏറ്റുമാനൂർ, കോട്ടയം വെസ്റ്റ് എന്നീ സ്റ്റേഷനുകളിൽ ഓരോ കേസുകൾ വീതമാണ് രജിസ്റ്റർ ചെയ്തത്.