01 March, 2025 12:36:32 PM


വാണിജ്യ സിലിണ്ടറിന്‍റെ വില കൂട്ടി; കേരളത്തിൽ കൂടിയത് 6 രൂപ



കൊച്ചി: വാണിജ്യ സിലിണ്ടറിന്റെ വില കൂട്ടി. ആറ് രൂപയാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ 19 കിലോ സിലിണ്ടറിന്റെ വില 1812 ആയി. ഫെബ്രുവരി ഒന്നിന് കൊച്ചിയിൽ വാണിജ്യ സിലിണ്ടര്‍ വില 1806 ആയിരുന്നു. എന്നാൽ ഗാർഹികാവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമുണ്ടായിട്ടില്ല. ഡൽഹിയിൽ സിലിണ്ടര്‍ വില 1,797 രൂപയിൽ നിന്ന് 1,803 രൂപയായി വർധിച്ചു. ചെന്നൈയിൽ വാണിജ്യ സിലിണ്ടറിന്‍റെ വില 1965 ആയി. 5 രൂപ 50 പൈസാണ് കൂടിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 953