27 February, 2025 09:11:15 AM


മദ്യലഹരിയിൽ പിടിച്ചു തള്ളി, കായികാധ്യാപകൻ നിലത്തടിച്ചു വീണ് മരിച്ചു; സുഹൃത്ത് അറസ്റ്റിൽ



തൃശൂർ: മദ്യലഹരിയിൽ പിടിച്ചു തള്ളിയതിനെ തുടർന്ന് കായികാധ്യാപകൻ നിലത്തടിച്ച് വീണ് മരിച്ചു. പൂങ്കുന്നം ചക്കാമുക്ക് സ്വദേശി അനിൽ (50)  ആണ് മരിച്ചത്. അനിൽ പൂങ്കുന്നം ഹരിശ്രീ സ്കൂളിലെ അധ്യാപകനാണ്. സംഭവത്തിൽ സുഹൃത്ത് ചൂലിശേരി സ്വദേശി രാജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തൃശൂർ റീജനൽ തിയറ്ററിനു മുമ്പിലാണ് സംഭവം. ഇരുവരും നാടകോൽസവം കാണാൻ വന്നവരായിരുന്നു. അതേസമയം, രാജു മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K