24 February, 2025 07:55:27 PM
രാമപുരം ഗ്രാമപഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ്: 69.04 ശതമാനം പോളിങ്

കോട്ടയം: രാമപുരം ഗ്രാമപഞ്ചായത്ത് ജി.വി. സ്‌കൂൾ വാർഡിലെ (ഏഴാം വാർഡ്) ഉപതെരഞ്ഞെടുപ്പിൽ 69.04 ശതമാനം പോളിങ്. ഏഴാച്ചേരി ഗോവിന്ദവിലാസം യു.പി. സ്‌കൂളിലാണ് വോട്ടെടുപ്പ് നടന്നത്. വോട്ടെണ്ണൽ ഫെബ്രുവരി 25ന് (ചൊവ്വ) രാവിലെ 10 മുതൽ രാമപുരം ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കും.