18 February, 2025 09:56:05 PM


മലപ്പുറത്ത് ഫുട്‌ബോൾ മത്സരത്തിനിടെ കരിമരുന്ന് പ്രയോഗം; പടക്കം കാണികൾക്കിടയിൽ വീണ് പൊട്ടി



മലപ്പുറം: സെവന്‍സ് ഫുട്‌ബോള്‍ മത്സരത്തിന് മുന്നോടിയായി നടത്തിയ കരിമരുന്ന് പ്രയോഗത്തിനിടെ കാണികള്‍ക്കിടയിലേക്ക് പടക്കം വീണ് അപകടം. അരീക്കോടിനടുത്ത് തെരട്ടമ്മലില്‍ രാത്രി എട്ടരയോടെയാണ് അപകടം ഉണ്ടായത്. 22 പേര്‍ക്ക് പരിക്കേറ്റു. മൈതാനത്ത് നിന്ന് ഉയരത്തില്‍ വിട്ട പടക്കം ഗാലറിയില്‍ ഇരുന്നവര്‍ക്കിടയിലേക്ക് വീണ് പൊട്ടുകയായിരുന്നു. ഇതോടെ ഗാലറിയില്‍ ഇരുന്നവര്‍ ചിതറി ഓടി. ഇതിനിടെയാണ് 19പേര്‍ക്ക് പരിക്കേറ്റത്. മൂന്ന് പേര്‍ക്ക് പൊള്ളലേറ്റു. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആരുടയും പരിക്ക് ഗുരുതരമല്ല. യുണൈറ്റഡ് എഫ്‌സി നെല്ലിക്കുത്തും കെഎംജി മാവൂരും തമ്മിലുള്ള ഫൈനല്‍ മത്സരത്തിനോടനുബന്ധിച്ചായിരുന്നു കരിമരുന്ന് പ്രയോഗം നടത്തിയത്.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 951