18 February, 2025 03:45:29 PM


സഹോദരന്‍ ഫോണ്‍ പൊട്ടിച്ചതിന് സഹോദരി കിണറ്റില്‍ ചാടി മരിച്ചു; രക്ഷിക്കാനായി ചാടിയ സഹോദരനും ദാരുണാന്ത്യം



ചെന്നൈ: തമിഴ്‌നാട്ടില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. സഹോദരന്‍ ഫോണ്‍ എറിഞ്ഞു പൊട്ടിച്ചതിനെ തുടര്‍ന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. രക്ഷിക്കാനായി ചാടിയ പതിനെട്ടുകാരനായ സഹോദരനും മരിച്ചു. 

തമിഴ്‌നാട്ടിലെ പുതുക്കോട്ടയില്‍ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ പവിത്ര രാത്രി വൈകി ഫോണ്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് സഹോദരന്‍ മണികണ്ഠന്‍ വഴക്കു പറഞ്ഞു. എന്നാല്‍ പവിത്ര ഫോണ്‍ മാറ്റി വയ്ക്കാന്‍ തയ്യാറായില്ല. പിന്നാലെ ദേഷ്യപ്പെട്ട മണികണ്ഠന്‍ ഫോണ്‍ പിടിച്ചു വാങ്ങി എറിഞ്ഞു പൊട്ടിച്ചു. ഇതില്‍ പ്രകോപിതയായ പവിത്ര വീട്ടിലെ കിണറ്റിലേക്ക് ചാടുകയായിരുന്നു . പവിത്രയെ രക്ഷിക്കാന്‍ മണികണ്ഠനും കിണറ്റിലിറങ്ങി. രണ്ട് പേരും കിണറ്റിനുള്ളില്‍ വച്ച് തന്നെ മരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K