17 February, 2025 07:42:58 PM


പാലാ പൊൻകുന്നം റോഡിൽ വാഹനങ്ങളുടെ കൂട്ടിയിടി; ആറുപേർക്ക് പരിക്ക്



പാലാ: പാലാ പൊൻകുന്നം റോഡിൽ വാഹനങ്ങളുടെ കൂട്ടിയിടി.  ഇന്ന് വൈകിട്ട് 6മണിയോടെ കടയത്തിന് സമീപമാണ് മൂന്നു കാറുകൾ അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഒരു കുട്ടി ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട ഫോർച്യൂൺ കാർ മറ്റ് രണ്ട് കാറുകളിലും ഒരു ബൈക്കിലും ഇടുകയായിരുന്നു. പൂരണി സ്വദേശികളും തിരുവനന്തപുരം സ്വദേശികളുമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ പാലായിലെ സ്വകാര്യ ആശുപത്രികളിലും, ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പാലാ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി.അപകടത്തെ തുടർന്ന് റോഡിൽ പരന്നൊഴുകിയ ഓയിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ എത്തി വെള്ളമൊഴിച്ച് നീക്കം ചെയ്യുകയായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K