17 February, 2025 11:03:11 AM


എന്‍സിപിയിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ ഇടപെട്ട് കേന്ദ്രനേതൃത്വം; നേതാക്കള്‍ക്ക് മുംബൈയിലേക്ക് ക്ഷണം



തിരുവനന്തപുരം: സംസ്ഥാന എന്‍സിപിയിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ ഇടപെട്ട് കേന്ദ്രനേതൃത്വം. നേതാക്കളെ മുംബൈയിലേക്ക് വിളിപ്പിച്ചു. മന്ത്രി എ കെ ശശീന്ദ്രന്‍, പി സി ചാക്കോ, തോമസ് കെ തോമസ് എംഎല്‍എ എന്നിവരെയാണ് മുംബൈയിലേക്ക് വിളിപ്പിച്ചിരിക്കുന്നത്. ശരദ് പവാറിന്റെ നേതൃത്വത്തില്‍ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ചര്‍ച്ച. തോമസ് കെ തോമസിനെ പ്രസിഡന്റ് ആക്കണമെന്നാണ് പി സി ചാക്കോ അനുകൂലികള്‍ ഒഴികെയുള്ളവരുടെ ആവശ്യം.

മന്ത്രിസ്ഥാനം ലഭിക്കില്ലെന്ന് ഉറപ്പായതോടെ എ കെ ശശീന്ദ്രനൊപ്പം ചേര്‍ന്ന് ആ വിഭാഗത്തിന്റെ പിന്തുണയോടെ പ്രസിഡന്റാകാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് തോമസ് കെ തോമസ്. പവാറിനോട് തന്റെ ആവശ്യം തോമസ് കെ തോമസ് ഉന്നയിച്ചേക്കും. എന്നാല്‍ അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള പി സി ചാക്കോയുടെ രാജി പവാര്‍ സ്വീകരിച്ചാല്‍ മറ്റ് പേരുകള്‍ നിര്‍ദേശിക്കാന്‍ പി സി ചാക്കോയും ശ്രമിക്കും.

എന്നാല്‍ എന്‍സിപി സംസ്ഥാന അധ്യക്ഷസ്ഥാനത്തേക്ക് ആര് വന്നാലും പിന്തുണക്കുമെന്ന നിലപാടിലാണ് എ കെ ശശീന്ദ്രന്‍. ശരദ് പവാര്‍ എന്തു തീരുമാനമെടുക്കുന്നോ അതാണ് അവസാന വാക്ക് എന്നും ശശീന്ദ്രന്‍ പ്രതികരിച്ചിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K