15 February, 2025 09:50:03 AM
നോർത്ത് ഗോവയിൽ വാഹനാപകടം; ഫോട്ടോ ഗ്രാഫർ മരിച്ചു

കോട്ടയം: നോർത്ത് ഗോവയിൽ വാഹനാപകടത്തിൽ ഫോട്ടോ ഗ്രാഫർ മരിച്ചു. കോട്ടയം കുടയംപടിയിൽ താമസിക്കുന്ന, അയ്മനം വടക്കേപ്പറമ്പിൽ ഉണ്ണി(36)യാണ് മരിച്ചത്. പരേതനായ രമേശിന്റെയും ഷീലയുടെയും മകനാണ്. ഇന്നലെ ഉച്ചയോടെയാണ് അപകടം. ഉണ്ണി സഞ്ചരിച്ചിരുന്ന ബൈക്കിൽ മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഉണ്ണി രമേശ് ട്രക്കിനടിയിലേക്ക് വീണു. ഒപ്പമുണ്ടായിരുന്ന സുഹൃത്തും ഫോട്ടോഗ്രഫറുമായ എറണാകുളം സ്വദേശി റിച്ചാർഡിന് പരുക്കേറ്റു. സംസ്കാരം പിന്നീട്. ഭാര്യ: പവിത്ര പ്രദീപ്. മകൾ: നീരജ.