07 February, 2025 11:24:10 AM


ചെന്നൈയിൽ കണ്ണൂർ സ്വദേശിയുടെ കാറിൽ നിന്ന് 9.5 കോടിയുടെ വ്യാജ നോട്ടുകൾ പിടികൂടി



ചെന്നൈ: കണ്ണൂർ സ്വദേശിയുടെ കാറിൽ നിന്ന് 9.5 കോടിയുടെ വ്യാജ നോട്ടുകൾ പിടികൂടി. തമിഴ്നാട് റോയപ്പേട്ടയിലാണ് സംഭവം. 2000 രൂപയുടെ വ്യാജ നോട്ടുകളാണ് കാറിൽ നിന്ന് കണ്ടെടുത്തത്. ദേശീയ അന്വേഷണ ഏജൻസിയും (എൻഐഎ) ആദായ നികുതി വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കണ്ണൂർ സ്വദേശി റാഷിദിന്റെ കാറിൽ നിന്ന് വ്യാജ നോട്ടുകൾ പിടികൂടിയത്.

പ്രതിയെ ചോദ്യംചെയ്ത് വരികയാണ്. പ്രതിയുടെ ഹവാല ബന്ധങ്ങളും വിദേശ ഇടപാടുകളും സംബന്ധിച്ചുളള അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.കറൻസിയുടെ ഉറവിടം സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചുവരികയാണ്. ഹവാല ഇടപാടുകൾ നടക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K