20 January, 2025 03:57:59 PM


കോട്ടയം മെഡിക്കൽ കോളേജിലെ ഫോറൻസിക് വിഭാഗം മേധാവിയെ സ്ഥലം മാറ്റി



കോട്ടയം: മാനസിക പീഡന ആരോപണത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലെ ഫോറൻസിക് വിഭാഗം മേധാവി ഡോ. ലിസാ ജോണിനെതിരെ നടപടി എടുത്ത് ആരോഗ്യ വകുപ്പ് നടപടി. ലിസ ജോണിനെ എറണാകുളം മെഡിക്കൽ കോളേജിലേക്കാണ് സ്ഥലം മാറ്റിയത്. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ടിലാണ് നടപടി.

മാനസീക പീഡനം, പരസ്യമായി അസഭ്യം പറയുക, പരീക്ഷയിൽ തോൽപിക്കുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തൽ തുടങ്ങിയ ആരോപണങ്ങൾ ഉയർത്തി പിജി വിദ്യാർത്ഥിയാണ്  പരാതി നൽകിയത്. ആരോഗ്യമന്ത്രി, യുവജന കമ്മിഷൻ തുടങ്ങിയവർക്കാണ് പരാതി നൽകിയത്. ഡിജിറ്റൽ തെളിവുകളും പരാതിക്കൊപ്പം കൈമാറി. നേരത്തേ ആശുപത്രി അധികൃതർക്ക് നൽകിയ പരാതിയിൽ നടപടി ഉണ്ടായില്ലെന്നും പരാതിക്കാരനായ വിനീത് ആരോപിച്ചിരുന്നു


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K