17 January, 2025 11:58:25 AM


സംസ്ഥാനത്ത് പകൽ ചൂട് ഉയരുന്നു; കോട്ടയത്തും തിരുവനന്തപുരത്തും താപനിലയിൽ ഉയർന്ന വർധന



കോട്ടയം: സംസ്ഥാനത്ത് പകല്‍ താപനില ഉയരുന്നു. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ പകല്‍ താപനില സാധാരണയേക്കാളും ഒന്നുമുതല്‍ മൂന്നര ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുന്നു.ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവുമാണ് ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കു കാരണം.

കോട്ടയത്തും തിരുവനന്തപുരത്തും സാധാരണ ചൂടിനേക്കാൾ യഥാക്രമം 2.4 , 3 2 ഡിഗ്രി സെൽഷ്യസ് ഉയർന്നു.
എന്നാൽ  സംസ്ഥാനത്ത് പൊതുവേ ഉയർന്ന ചൂട് അനുഭവപ്പെടുന്ന പാലക്കാട്ടും പുനലൂരിലും സാധാരണയേക്കാൾ കുറഞ്ഞ  താപനിലയാണ് രേഖപ്പെടുത്തിയത്. ഇത് അസാധാരണമാണ്. 

കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ ഇന്നലെ രേഖപ്പെടുത്തിയ ഉയർന്ന താപനില. ബ്രാക്കറ്റിൽ സാധാരണ താപനിലയിൽ നിന്നുള്ള മാറ്റം.

കണ്ണൂർ - 35.7 °C (+ 2.1°C)
കോഴിക്കോട് - 35.1(+2.2)
പാലക്കാട് - 31.0 (-1.5)
കൊച്ചി - 32.0 (+0.1)
കോട്ടയം - 35.5 (+2.4)
പുനലൂർ - 34.0 (-0.2)
തിരുവനന്തപുരം - 35.8 (+ 3.2)


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K