17 January, 2025 09:26:33 AM
കൊച്ചിയിൽ ലഹരി മരുന്നുമായി ദന്ത ഡോക്ടർ പിടിയിൽ

കൊച്ചി : കൊച്ചിയിൽ ലഹരി മരുന്നുമായി ദന്ത ഡോക്ടർ പിടിയിൽ. തിരുവനന്തപുരം ശാസ്തമംഗലം ഡി സ്മൈൽ ആശുപത്രിയിലെ രഞ്ജു ആന്റണിയാണ് പിടിയിലായത്. ആലപ്പുഴ പാതിരപ്പിള്ളി സ്വദേശിയാണ്. ഇയാളിൽ നിന്ന് 2 ഗ്രാം എംഡിഎംഎ, 18 ഗ്രാം എൽ എസ് ഡി, 33 ഗ്രാം കഞ്ചാവ് എന്നിവ പിടികൂടി. പേട്ടയിലെ ഫ്ലാറ്റിൽ നിന്ന് ഹിൽ പാലസ് പൊലീസാണ് പ്രതിയെ പിടികൂടിയത്.