15 January, 2025 10:13:41 AM


ലൈംഗികാധിക്ഷേപ കേസ്; ബോബി ചെമ്മണ്ണൂര്‍ ജയിലില്‍ നിന്നും പുറത്തിറങ്ങി



കൊച്ചി: നടി ഹണി റോസിന്റെ പരാതിയില്‍ ജാമ്യം ലഭിച്ച വ്യവസായി ബോബി ചെമ്മണ്ണൂര്‍ ജയിലില്‍ നിന്നും പുറത്തിറങ്ങി. ജാമ്യം കിട്ടിയിട്ടും പൈസ ഇല്ലാത്തതുകൊണ്ട് പുറത്തിറങ്ങാന്‍ കഴിയാത്തവരുണ്ട്. അങ്ങനെ കുറച്ചുപേര്‍ തന്റെ അടുത്ത് വന്നിരുന്നു. പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കി. അതിനാണ് ഒരുദിവസം കൂടെ ജയിലില്‍ കിടന്നതെന്ന് ബോബി ചെമ്മണ്ണൂര്‍ പ്രതികരിച്ചു.

കോടതിയലക്ഷ്യമല്ല തന്റെ പ്രവര്‍ത്തിയെന്നും ബോബി ചെമ്മണ്ണൂര്‍ പ്രതികരിച്ചു. 10.15 ന് ബോബി ചെമ്മണ്ണൂരിൻ്റെ അഭിഭാഷകരോട് ഹാജരാകാൻ ഹൈക്കോടതി നിർദ്ദേശിച്ചതിന് പിന്നാലെയാണ് ബോബി ചെമ്മണ്ണൂർ തിരക്കിട്ട് ജയിലിന് വെളിയിലിറങ്ങിയത്.

ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് സ്വമേധയാ ഹര്‍ജി പരിഗണിക്കുന്നത്. പ്രതിഭാഗം അഭിഭാഷകരോട് അടക്കം കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം ജാമ്യം അനുവദിച്ചതിന് പിന്നാലെയുണ്ടായ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. ഇത് കണക്കിലെടുത്താണ് കോടതിയുടെ അസാധാരണ നടപടി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 954