10 January, 2025 11:16:05 AM
എൻ പ്രശാന്ത് ഐഎഎസിന്‍റെ സസ്‌പെൻഷൻ കാലാവധി നീട്ടി
തിരുവനന്തപുരം: എൻ പ്രശാന്ത് ഐഎഎസ് പുറത്ത് തന്നെ. എൻ പ്രശാന്തിന്റെ സസ്‌പെൻഷൻ കാലാവധി സർക്കാർ 120 ദിവസം കൂടി നീട്ടി. റിവ്യൂ കമ്മിറ്റിയുടെ ശുപാർശ അനുസരിച്ചാണ് സസ്പെൻഷൻ നീട്ടിയിരിക്കുന്നത്. എൻ പ്രശാന്ത് മറുപടി നൽകാത്തത് ഗുരുതര ചട്ടലംഘനമെന്നാണ് റിവ്യൂ കമ്മിറ്റിയുടെ വിലയിരുത്തൽ.
ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ നൽകിയ ചാര്‍ജ് മെമ്മോയ്ക്ക് മറുപടി നല്‍കുന്നതിന് പകരം ചീഫ് സെക്രട്ടറിയോട് അങ്ങോട്ട് പ്രശാന്ത് ചോദ്യങ്ങൾ ചോദിച്ചെത്തിയത് ഏറെ വിവാദമായിരുന്നു. അഡീഷണല്‍ സെക്രട്ടറി ജയതിലകിനെയും വ്യവസായ വകുപ്പ് ഡയറക്ടറായിരുന്ന ഗോപാലകൃഷ്ണനെയും ഫേസ്ബുക്കില്‍ അപമാനിച്ചു എന്നതിന്റെ പേരിലായിരുന്നു പ്രശാന്തിനെ സസ്‌പെന്റ് ചെയ്തത്.