03 January, 2025 10:32:50 AM
റെയിൽവേ ട്രാക്കിലിരുന്ന് പബ്ജി കളിച്ചു; ട്രെയിൻ തട്ടി മൂന്ന് വിദ്യാർഥികൾക്ക് ദാരുണാന്ത്യം
പട്ന: റെയിൽവെ ട്രാക്കിലിരുന്ന് മൊബൈൽ ഗെയിമായ പബ്ജി കളിക്കവേ ട്രെയിനിടിച്ച് മൂന്ന് വിദ്യാർഥികൾക്ക് ദാരുണാന്ത്യം. ബിഹാറിലെ വെസ്റ്റ് ചമ്പാരൻ ജില്ലയിലാണ് സംഭവം. ഇയർഫോണ്‍ വച്ച് ഗെയിമിൽ മുഴുകിയതിനാൽ, ട്രെയിൻ വരുന്നത് കുട്ടികൾ അറിഞ്ഞില്ല.
മുഫാസിൽ പൊലീസ് സ്റ്റേഷൻ്റെ കീഴിലുള്ള നർകതിയാഗഞ്ച്-മുസാഫർപൂർ റെയിൽ സെക്ഷനിലാണ് അപകടമുണ്ടായത്. ഫുർകാൻ ആലം, സമീർ ആലം, ഹബീബുള്ള അൻസാരി എന്നിവരാണ് മരിച്ചത്. മാതാപിതാക്കളെത്തി മൃതദേഹം ഏറ്റുവാങ്ങി. സദർ സബ് ഡിവിഷണൽ പൊലീസ് ഓഫീസർ വിവേക് ദീപ്, റെയിൽവേ പൊലീസ് എന്നിവർ സംഭവ സ്ഥലത്തെത്തി അപകടമുണ്ടായ സാഹചര്യം അന്വേഷിച്ചു.