29 December, 2024 07:28:08 PM


പാലായിൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപം കഞ്ചാവ് വില്പന നടത്തിയ രണ്ട് പേർ പിടിയിൽ



പാലാ : പാലാ മുത്തോലിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപം കഞ്ചാവ് വിൽപ്പന നടത്തി ബന്ധപ്പെട്ട്  രണ്ടു പേരെ എക്‌സൈസ് സംഘം പിടികൂടി. പാലാ പുലിയന്നൂര്‍ മുത്തോലി വലിയമറ്റം വീട്ടില്‍ വി.എസ് അനിയന്‍ ചെട്ടിയാര്‍, പുലിയന്നൂര്‍ കഴുകംകുളം വലിയ പറമ്പില്‍ വീട്ടില്‍ ജയന്‍ വി ആര്‍ എന്നിവരാണ് പിടിയിലായത്. എക്‌സൈസ് സംഘം മുത്തോലി ഭാഗത്ത്  നടത്തിയ പരിശോധനയിലാണ് വില്പനയ്ക്കായി  സൂക്ഷിച്ചിരുന്ന 30 ഗ്രാം കഞ്ചാവ് കണ്ടെടുത്തത്. നാല് പാക്കറ്റുകളിലായിട്ടാണ് കഞ്ചാവ്  സൂക്ഷിച്ചിരുന്നത്. ജയന്‍ മുന്‍പും  കഞ്ചാവ് കേസില്‍ പ്രതിയാണ്. കൂടാതെ ഇയാളുടെ പേരില്‍ നിരവധി ക്രിമിനല്‍ കേസുകളും നിലവിലുണ്ട്.  ഇയാള്‍ കഞ്ചാവ് കടത്തിക്കൊണ്ടുവന്ന ബൈക്കും എക്‌സൈസ് കസ്റ്റഡിയില്‍ എടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K