24 December, 2024 01:12:44 PM


ബോസിനൊപ്പം കിടക്ക പങ്കിടാന്‍ വിസമ്മതിച്ചു; ഭാര്യയെ മുത്തലാഖ് ചൊല്ലി ഭര്‍ത്താവ്, കേസ്



മുംബൈ: ഭർത്താവിന്റെ മേലുദ്യോഗസ്ഥനൊപ്പം കിടക്ക പങ്കിടാന്‍ വിസമ്മതിച്ച ഭാര്യയെ മുത്തലാഖ് ചൊല്ലി സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ ഭര്‍ത്താവ്. ഇയാള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ആദ്യ ഭാര്യമാരെ മൊഴി ചൊല്ലുന്നതിന് മാതാപിതാക്കളുടെ കൈയില്‍ നിന്ന് 15 ലക്ഷം രൂപ വാങ്ങി നല്‍കാന്‍ ആവശ്യപ്പെട്ട് ഭര്‍ത്താവ് നിരന്തരം ഉപദ്രവിക്കുമായിരുന്നെന്ന് യുവതി പരാതിയില്‍ പറഞ്ഞു. 45 വയസുള്ള ഭര്‍ത്താവ് 28 വയസുള്ള രണ്ടാം ഭാര്യയെയാണ് മുത്തലാഖ് ചൊല്ലിയത്. മാത്രമല്ല ഒരു പാര്‍ട്ടിക്കിടെ തന്‍റെ മേലുദ്യോഗസ്ഥനൊപ്പം കിടക്ക പങ്കിടാനും ആവശ്യപ്പെട്ടു. എന്നാൽ ഇതിന് വിസമ്മതിച്ചതോടെ മുത്തലാഖ് ചൊല്ലുകയായിരുന്നു. 2019 മുതല്‍ ക്രിമിനല്‍ മുത്തലാഖ് ക്രിമിനല്‍ കുറ്റമാണ്.

ഈ വര്‍ഷം ജനുവരിയിലാണ് ഇരുവരുടേയും വിവാഹം കഴിഞ്ഞത്. മുത്തലാഖ് ചൊല്ലിയതിനും പീഡിപ്പിച്ചതിനുമുള്‍പ്പെടെ ഭാര്യ പരാതി സാംബാജി നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരവും മുസ്ലീം വിവാഹ അവകാശ സംരക്ഷണ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരവുമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K