11 December, 2024 10:17:23 AM


മുല്ലപ്പെരിയാർ അണക്കെട്ട്: സ്റ്റാലിൻ - പിണറായി കൂടിക്കാഴ്ച ഇന്ന്



കുമരകം: നവീകരിച്ച പെരിയാർ സ്മാരകത്തിന്റെ ഉദ്ഘാടനത്തിന് വൈക്കത്ത് എത്തുന്ന തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ മുല്ലപ്പെരിയാർ അണക്കെട്ട് വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തും. ഇന്ന് വൈകിട്ട് കുമരകത്താണ് ഇരു മുഖ്യ മന്ത്രിമാരുടെയും കൂടിക്കാഴ്ച.  എം. കെ.സ്റ്റാലിൻ ഉച്ചയോടെ കുമരകത്ത് എത്തും. ഭാര്യ ദുർഗ സ്റ്റാലിനും ഒപ്പമുണ്ടാകും. വൈകിട്ടോടെ പിണറായി വിജയനും കുമരകത്ത് എത്തും. കുമരകം ലേക് റിസോർട്ടിലാണ് ഇരുവരും തങ്ങുന്നത്.ശക്തമായ സുരക്ഷയാണ് കുമരകത്ത്. ഇന്നലെ നടത്തിയ അവസാനവട്ട സുരക്ഷാ അവലോകന യോഗത്തിൽ തമിഴ്നാട് എസ്പി ശക്തിവേൽ, കേരള പൊലീസിലെ ഡിവൈഎസ്പിമാരായ കെ.ജി.അനീഷ്, പിപ്സൺ തോമസ് തുടങ്ങിയവർ പങ്കെടുത്തു.  വൈക്കത്തെ ഒരുക്കം മന്ത്രി വി.എൻ.വാസവൻ, മന്ത്രി എ.വി.വേലു, കലക്ടർ ജോൺ വി,സാമുവൽ, ജില്ലാ പൊലീസ് മേധാവി എ.ഷാഹുൽ ഹമീദ് തുടങ്ങിയവരുടെ നേതൃത്വത്തിൽ വിലയിരുത്തി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 949