10 December, 2024 12:10:23 PM


നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡ് തുറന്നതില്‍ കുറ്റക്കാർക്കെതിരെ നടപടിയില്ല; രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത



തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡിലെ നിയമവിരുദ്ധ പരിശോധനയുമായി ബന്ധപ്പെട്ട് രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത. മെമ്മറി കാർഡ് നിയമവിരുദ്ധമായി പരിശോധിച്ചതുമായി ബന്ധപ്പെട്ട അന്വേഷണം അട്ടിമറിക്കപ്പെട്ടതായി ചൂണ്ടിക്കാണിച്ചാണ് അതിജീവിതയുടെ പരാതി. അന്വേഷണ റിപ്പോർട്ടിൽ ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്നും കുറ്റക്കാർക്ക് എതിരെ നടപടി എടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ജുഡീഷ്യൽ ഓഫീസർമാരും ഉദ്യോഗസ്ഥരും കുറ്റക്കാരെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വകുപ്പുതല നടപടിയിൽ ഒതുക്കാൻ നീക്കം നടക്കുന്നു. അതിനാൽ ക്രിമിനൽ നിയമപ്രകാരം നടപടി എടുക്കണം എന്നാണ് അതിജീവിതയുടെ ആവശ്യം. ഹൈക്കോടതിക്കും സുപ്രീം കോടതിക്കും നൽകിയ പരാതിയിലും നടപടി ഉണ്ടായിട്ടില്ലെന്ന് പരാതിയിൽ അതിജീവിത ചൂണ്ടിക്കാണിച്ചിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K