07 December, 2024 03:23:29 PM


ധീരജവാൻമാരുടെ സ്മരണയിൽ സായുധസേനാ പതാകദിനാചരണം



കോട്ടയം: ജില്ലാ സൈനികക്ഷേമ ഓഫീസിന്റെ ആഭിമുഖ്യത്തിൽ സായുധസേനാ പതാകദിനം ആചരിച്ചു. രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീരജവാൻമാരുടെ സ്മരണയ്ക്കായി കളക്ടറേറ്റിൽ സ്ഥാപിച്ചിട്ടുള്ള യുദ്ധസ്മാരകത്തിൽ ജില്ലാ കളക്ടർ ജോൺ വി. സാമുവൽ പുഷ്പചക്രം അർപ്പിച്ചു. ജില്ലാ കളക്ടറുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ ആദ്യ പതാക സ്വീകരിച്ച് സൈനികരുടെയും ആശ്രിതരുടെയും ക്ഷേമത്തിനായുള്ള പതാക നിധിയിലേക്ക് ജില്ലാ കളക്ടർ ആദ്യ സംഭാവന നൽകി. ജില്ലാ സൈനികക്ഷേമ ഓഫീസർ വിനോദ് മാത്യൂ, ജില്ലാ സൈനിക ബോർഡ് വൈസ് പ്രസിഡന്റ് ഷാജി പ്ലാത്തോട്ടം, ഡി.സി.ആർ.ബി. ഡിവൈഎസ്പി: പി. ജ്യോതികുമാർ, സായുധസേന പതാകദിനനിധി കമ്മിറ്റിയംഗങ്ങൾ, വിമുക്ത ഭടന്മാർ, ഉദ്യോഗസ്ഥർ, സൈനിക ക്ഷേമവകുപ്പ് ഉദ്യോഗസ്ഥർ, എൻ.സി.സി. കേഡറ്റ്‌സ് എന്നിവർ പങ്കെടുത്തു. യുദ്ധത്തിൽ വീരമൃത്യു വരിച്ച ധീരജവാന്മാരുടെ കുടുബങ്ങൾക്കും വിമുക്തഭടന്മാർക്കും യുദ്ധത്തിൽ പരുക്കേറ്റ സൈനികർക്കും സഹായമൊരുക്കാനാണ് സേനാ പതാകനിധി രൂപീകരിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 941