03 December, 2024 12:07:01 PM
മംഗലപുരം മുൻ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരിയെ സിപിഎം പുറത്താക്കി
തിരുവനന്തപുരം: പാർട്ടി തത്വങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ച മധു മുല്ലശ്ശേരിയെ സിപിഐഎമ്മിൽ നിന്ന് പുറത്താക്കി. പാർട്ടി തത്വങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുകയും പൊതുജനമധ്യത്തിൽ പാർട്ടിയെ അപകീർത്തിപ്പെടുത്തിപ്പെടുത്തുകയും ചെയ്ത മധു മുല്ലശ്ശേരിയെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി ജില്ലാ സെക്രട്ടറി വി ജോയ് വാർത്താക്കുറിപ്പ് പുറത്തിറക്കി.
സിപിഐഎം മംഗലപുരം മുൻ ഏരിയ സെക്രട്ടറിയാണ് മധു മുല്ലശ്ശേരി. സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയതോടെ മധു പാർട്ടിക്കെതിരെ രംഗത്തെത്തിയിരുന്നു. പാർട്ടി നേതൃത്വത്തിനെതിരെ മാധ്യമങ്ങളിൽ അപവാദ പ്രചാരണവും നടത്തി, ഇതിനെ തുടർന്നാണ് മധുവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ സിപിഐഎം തീരുമാനിച്ചത്.
മംഗലപുരം ഏരിയാ സെക്രറിയായിരുന്ന മധു മുല്ലശേരിക്ക് പകരം സമ്മേളനം പുതിയ സെക്രട്ടറിയായി എം.ജലീനെ തെരഞ്ഞെടുത്തു. ഇതിൽ അസംതൃപ്തനായ മധു മുല്ലശ്ശേരി പാര്‍ട്ടിക്കെതിരെ അപവാദപ്രചരണവുമായി രംഗത്തെത്തിയത്. മധു മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങൾ അവാസ്തവമാണെന്നും സിപിഐഎം നേതൃത്വം വ്യക്തമാക്കി.