22 November, 2024 10:15:20 AM


പൗരോഹിത്യ രജതജൂബിലി : ഫാ ഡോ ജെയിംസ് മുല്ലശ്ശേരിക്ക് അനുമോദനം



ചങ്ങനാശ്ശേരി : പൗരോഹിത്യത്തിന്‍റെ 25 വർഷങ്ങൾ പൂർത്തിയാക്കിയ മാന്നാനം കെ ഇ സ്കൂൾ പ്രിൻസിപ്പലും അസോസിയേഷൻ ഓഫ് സ്കൂൾ ഫോർ ഓൾ ഇന്ത്യൻ കൗൺസിലിന്‍റെ നാഷണൽ പ്രസിഡന്റുമായ ഫാ ഡോ ജയിംസ് മുല്ലശേരിക്ക് മാതൃഇടവകയായ വടക്കേക്കര സെന്റ് മേരീസ് പള്ളിയിൽ സ്വീകരണവും അനുമോദനവും നൽകി. 

കുടുംബാംഗങ്ങളുടെ നേതൃത്വത്തിൽ നടത്തിയ ചടങ്ങിൽ മത സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മേഖലയിൽ നിന്നുൾപ്പെടെയുള്ള നൂറു കണക്കിനാളുകളും വിശ്വാസികളും പങ്കെടുത്തു. ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം സി എം ഐ സെന്റ് ജോസഫ് പ്രോവിൻസ് പ്രൊവിൻഷ്യൽ ഫാ ആന്റണി ഇളന്തോട്ടം അധ്യക്ഷത വഹിച്ചു.

വടക്കേക്കര സെന്റ് മേരീസ് പള്ളി വികാരി ഫാ ജോബി മൂലയിൽ, എം എൽ എ മാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ്, ജോബ് മൈക്കിൾ, മുൻ എം പി തോമസ് ചാഴികാടൻ, മുൻ മന്ത്രി കെ സി ജോസഫ്, തോമസ് ഉണ്ണിയാടൻ, സിപിഎം മുതിർന്ന നേതാവ് വൈക്കം വിശ്വൻ, കോട്ടയം നഗരസഭാധ്യക്ഷൻ ബിൻസി സെബാസ്റ്റ്യൻ, കുടമാളൂർ സെന്റ് മേരീസ് മേജർ ആർക്കിഎപ്പിസ്കോപ്പൽ വികാരി ഫാ ഡോ മാണി പുതിയിടം, കോട്ടയം ഭദ്രാസന ഡയറക്ടർ ഫാ മൈക്കിൾ വെട്ടിക്കാട്ട്, പരിയാരം സി എസ് ആർ ഫാ സോണി പാലാത്ര, കോട്ടയം ഡി സി സി പ്രസിഡന്റ് നാട്ടകം സുരേഷ്, മുൻ വനിതാ കമ്മിഷനംഗം ഡോ പ്രമീളാദേവി എന്നിവർ പ്രസംഗിച്ചു.

മന്ത്രിമാരായ വി എൻ വാസവൻ, വി ശിവൻകുട്ടി, സിപിഎം നേതാവ് പി കെ ശ്രീമതി എന്നിവർ വീഡിയോ സന്ദേശത്തിലൂടെ ആശംസകൾ അറിയിച്ചു. ഫാ ഡോ ജയിംസ് മുല്ലശേരിയുടെ കുടുംബാംഗങ്ങളായ ഫിലിപ്പ് തോമസ്, എം എം മാത്യു, റെജി ആന്റണി, ഷാജി ആന്റണി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K