11 November, 2024 09:11:38 AM


സംസ്ഥാന സ്കൂൾ ​കായികമേള ഇന്ന് കൊടിയിറങ്ങും



കൊച്ചി: സംസ്ഥാന സ്കൂൾ കായികമേള ​ഇന്ന് സമാപിക്കും. വൈകിട്ട് നാലുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.  ഇത്തവണത്തെ മേളയുടെ ആകര്‍ഷണമായ ചീഫ് മിനിസ്റ്റേഴ്‌സ് എവര്‍ റോളിംഗ് ട്രോഫി മുഖ്യമന്ത്രി ജേതാക്കള്‍ക്ക് സമ്മാനിക്കും. എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ കേരള സിലബസ് സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.

അവസാന ദിവസമായ ഇന്ന് 18 ഫൈനലുകൾ നടക്കും. വൈകിട്ട് നാലിന് സമാപന ചടങ്ങുകൾ ആരംഭിക്കും. മത്സരങ്ങൾ അവസാന ഘട്ടത്തിലെത്തുമ്പോൾ അത്ലറ്റിക്സിൽ മലപ്പുറവും പാലക്കാടും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. 19 സ്വർണമടക്കം 192 പോയിന്‍റുമായി മലപ്പുറം ഒന്നാം സ്ഥാനത്ത് തുടരുന്നു. 169 പോയിന്‍റോടെ പാലക്കാട് രണ്ടാം സ്ഥാനത്തുണ്ട്. ട്രാക് ഇനങ്ങളിൽ സ്വർണ വേട്ടയിൽ പാലക്കാടാണ് മുന്നിൽ നിൽക്കുന്നത്. 20 സ്വർണമാണ് ഇതുവരെ പാലക്കാട് സ്വന്തമാക്കിയത്.

കായികമേളയില്‍ ഗെയിംസ് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 1213 പോയിന്‍റ് നേടിയാണ് തിരുവനന്തപുരം കിരീടം ഉറപ്പിച്ചു കഴിഞ്ഞു. 44 സ്വര്‍ണവും 88 വെള്ളിയും 100 വെങ്കലവുമായാണ് തലസ്ഥാനം ചാമ്പ്യന്മാരായത്. 73 സ്വര്‍ണവും 56 വെള്ളിയും 75 വെങ്കലവുമായി 744 പോയിന്റോടെ തൃശ്ശൂര്‍ രണ്ടാമതെത്തിയത്. മൂന്നാതെത്തിയ കണ്ണൂരിന് 67 സ്വര്‍ണവും 61 വെള്ളിയും 66 വെങ്കലവുമായി 673 പോയിന്റാണ് ലഭിച്ചത്. 568 പോയിന്റോടെ മലപ്പുറം നാലാമതും 522 പോയിന്റോടെ പാലക്കാട് അഞ്ചാമതുമെത്തി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K