30 October, 2024 09:03:12 AM


സിനിമ എഡിറ്റര്‍ നിഷാദ് യൂസഫ് ഫ്ലാറ്റില്‍ മരിച്ച നിലയില്‍



കൊച്ചി: സിനിമ എഡിറ്റർ നിഷാദ് യൂസഫ് (43) മരിച്ച നിലയിൽ. ഇന്ന് പുലർച്ചെ കൊച്ചി പനമ്പള്ളന​ഗറിലെ ഫ്ലാറ്റിലാണ് നിഷാദിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹരിപ്പാട് സ്വദേശിയാണ്. മികച്ച എഡിറ്ററിനുള്ള സംസ്ഥാന പുരസ്കാരം നേടിയിട്ടുണ്ട്.

തല്ലുമാല, ചാവേർ, ഉണ്ട, സൗദി വെള്ളക്ക, വൺ, ഓപ്പറേഷൻ ജാവ, ബസൂക്ക, കങ്കുവ തുടങ്ങിയവയാണ് നിഷാദ് എഡിറ്റിങ് നിർവഹിച്ച പ്രധാന ചിത്രങ്ങൾ.

2022ൽ തല്ലുമാല സിനിമയുടെ എഡിറ്റിങ്ങിനനാണ് നിഷാദിന് മികച്ച എഡിറ്റർക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചത്. മമ്മൂട്ടിയുടെ ബസൂക്ക, സൂര്യ അഭിനയിച്ച തമിഴ് ചിത്രം കങ്കുവ എന്നിവയാണ് നിഷാദ് എഡിറ്റിങ് നിർവഹിച്ചതിൽ പുറത്തിറങ്ങാനുള്ള ചിത്രങ്ങളാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K