17 October, 2024 08:54:10 AM


എ.എസ്. ചന്ദ്രമോഹനന് എന്‍ എസ് എസ് കരയോഗത്തിന്‍റെ ആദരം



പാലാ : `ഹൃദയഗാഥ' കവിതസമാഹാര രചയിതാവ് എ.എസ്. ചന്ദ്രമോഹനനെ ആണ്ടൂര്‍ എന്‍.എസ്.എസ്. കരയോഗം പൊന്നാടയും ഫലകവും നല്‍കി ആദരിച്ചു. കരയോഗം പ്രസിഡന്‍റ് വി.എസ്. ശശികുമാറിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്ക് ചെറുവള്ളി കുടുംബം ഏര്‍പ്പെടുത്തിയ വിദ്യാലക്ഷ്മി സ്കോളര്‍ഷിപ്പും ക്യാഷ് അവാര്‍ഡുകളും,  കരയോഗം വക സ്കോളര്‍ഷിപ്പുകളും വിതരണം ചെയ്തു. 

സെക്രട്ടറി അജികുമാര്‍ മറ്റത്തില്‍, എ.എസ്. ചന്ദ്രമോഹനന്‍, സി.കെ.രാജേഷ്കുമാർ , ജനാര്‍ദ്ദന കെെമള്‍, കെ.ബി.മധുകുമാര്‍, സഹദേവ കെെമള്‍  തുടങ്ങിയവര്‍  പ്രസംഗിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K