23 September, 2024 07:59:06 PM


സംസ്ഥാനത്ത് എം പോക്‌സിന്‍റെ പുതിയവകഭേദം; മലപ്പുറത്തെ രോ​ഗിക്ക് ക്ലേഡ് 1 ബി, അതിവേഗ വ്യാപനം



തിരുവനന്തപുരം: സംസ്ഥാനത്ത് എം പോക്‌സിന്റെ പുതിയവകഭേദം സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിക്ക് വ്യാപന ശേഷി കൂടിയ ക്ലേഡ് 1 ബി വകഭേദമാണ് സ്ഥിരീകരിച്ചത്. പുതിയ വകഭേദം രാജ്യത്ത് സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്. ദുബായിൽ നിന്നെത്തിയ മുപ്പത്തിയെട്ടുകാരനായ മലപ്പുറം സ്വദേശിക്ക് സെപ്റ്റംബർ 18-നാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളുടെ പരിശോധനാ ഫലമാണ് ഇപ്പോൾ പുറത്ത് വന്നത്. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് രോ​ഗി.

പശ്ചിമ ആഫ്രിക്കയിൽ കണ്ടെത്തിയ ഈ വകഭേദം അതിവേഗം വ്യാപിക്കുന്ന ഗണത്തിലുള്ളവയാണ്. രാജ്യാന്തര തലത്തിൽ എംപോക്സ് 2 എന്ന വകഭേദമാണ് ഏറ്റവും കൂടുതലുള്ളത്. ഇന്ത്യയിൽ മുൻപ് റിപ്പോർട്ട് ചെയ്തതും എംപോക്സ് 2 ആണ്. കൊവിഡ് പോലെ വായുവിൽ കൂടി പകരുന്ന തരത്തിലേക്ക് മാറാൻ ഉള്ള സാധ്യതകളേറെയാണ്.

അതേസമയം, എംപോക്സ് സംശയത്തോടെ ആലപ്പുഴയിൽ ചികിത്സയിലുള്ള സ്വദേശിയുടെ രണ്ടാമത്തെ പരിശോധനാ ഫലവും നെഗറ്റീവായി. ആദ്യ പരിശോധന ഫലം നേരത്തേതന്നെ നെഗറ്റീവായിരുന്നു. വിദേശത്ത് നിന്നെത്തിയ വ്യക്തി നിലവിൽ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K