22 July, 2025 04:55:18 PM
കോട്ടയത്ത് പനി ബാധിച്ച് ചികിത്സയിലായിരുന്ന എട്ടാം ക്ലാസ് വിദ്യാർഥി മരിച്ചു

കോട്ടയം: കോട്ടയത്ത് പനി ബാധിച്ച് എട്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. കോട്ടയം എം.ഡി സെമിനാരി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയും ഒളശ്ശ പീടിക പറമ്പിൽ മജീഷിൻ്റെയും, ശ്രീനി മോളുടെയും മകൻ ആദിദേവാണ് മരിച്ചത്. 13 വയസായിരുന്നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലിരിക്കുകയാണ് കുട്ടിയുടെ അന്ത്യം. കഴിഞ്ഞയാഴ്ചയാണ് ആദ്യദേവിന് പനി ബാധിച്ചതിനെ തുടർന്ന് ചികിത്സ തേടിയത്. എന്നാൽ രോഗബാധ കുറയാത്തതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ തലച്ചോറിലേക്ക് അണുബാധ ബാധിച്ചതായി തിരിച്ചറിഞ്ഞ് വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് ഇന്ന് രാവിലെ അന്ത്യം സംഭവിച്ചു. സഹോദരൻ - വസുദേവ് (എം.ഡി സ്കൂൾ വിദ്യാർത്ഥി)