03 October, 2025 07:24:14 PM


കോട്ടയത്ത് കളക്‌ട്രേറ്റ് ജീവനക്കാർക്ക് സി.പി.ആർ. പരിശീലനം നൽകി



കോട്ടയം: ആരോഗ്യ വകുപ്പിന്റെയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കോട്ടയം ബ്രാഞ്ചിന്റെയും നേതൃത്വത്തിൽ കളക്‌ട്രേറ്റ് ജീവനകാർക്കു ഹൃദയാഘാത പ്രഥമ ശുശ്രൂഷാ (സിപിആർ) പരിശീലന പരിപാടി സംഘടിപ്പിച്ചു.  ആരോഗ്യ വകുപ്പിന്റെ ഹൃദയാഘാത പ്രഥമ ശുശ്രൂഷാ പരിശീലന ബോധവത്ക്കരണ ക്യാമ്പയിൻ 'ഹൃദയപൂർവ'ത്തിന്റെ ഭാഗമായിട്ടായിരുന്നു പരിശീലന പരിപാടി സംഘടിപ്പിച്ചത്. ഹൃദയാഘാതമുണ്ടാകുമ്പോൾ രോഗിയെ ആശുപത്രിയിലെത്തിക്കുന്നതിന് മുൻപ്  ശാസ്ത്രീയമായി എന്തൊക്കെ പ്രഥമശുശ്രൂഷാ നൽകണമെന്ന് ജീവനക്കാർക്ക് ബോധവൽകരണം നൽകി.

 ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ(ഐ.എം.എ) അംഗങ്ങളായ ഡോ. ഡോമനിക് മാത്യൂ, ഡോ. ഗണേഷ് കുമാർ എന്നിവർ ബോധവൽക്കരണ ക്ലാസ് നയിച്ചു. ഐ.എം.എ ജില്ലാ സെക്രട്ടറി ഡോ. സഞ്ജയ്,  പ്രസിഡന്റ് ഡോ. രാജലക്ഷ്മി, ദേശീയ ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ്  സുകുമാരൻ, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. കെ ജി.സുരേഷ്, ജൂനിയർ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കൽ ഓഫീസർ മാർട്ടിൻ ഗ്ലാഡ്‌സൺ എന്നിവർ പങ്കെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 942