25 September, 2025 07:23:53 PM


പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി ഏകാരോഗ്യം യോഗം



കോട്ടയം: പകർച്ചവ്യാധി പ്രതിരോധ, നിയന്ത്രണ പ്രവർത്തനങ്ങൾ വിലയിരുത്തി ഏകാരോഗ്യം ജില്ലാതല ഇന്റർസെക്ടറൽ യോഗം. കളക്ടറേറ്റ് വിപഞ്ചിക കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ ചേതൻകുമാർ മീണ അധ്യക്ഷത വഹിച്ചു. ഹെപ്പറ്റൈറ്റിസ് എ കേസുകൾ കൂടുതലുള്ള സ്ഥലങ്ങളിൽ സൂപ്പർ ക്ലോറിനേഷനും അമീബിക് മസ്തിഷ്‌ക ജ്വരം തടയാൻ നീന്തൽക്കുളങ്ങൾ ക്ലോറിനേറ്റ് ചെയ്യേണ്ടതിന്റെ ആവശ്യകതയേക്കുറിച്ചും യോഗം വിശദീകരിച്ചു. വീടുകൾ, സ്‌കൂളുകൾ, പൊതുവിടങ്ങൾ എന്നിവ കേന്ദ്രീകരിച്ച് ശുചീകരണ പ്രവർത്തനങ്ങൾ നടത്തണം. പഞ്ചായത്തുതലത്തിൽ ജില്ലയിലെ ജലാശയങ്ങളുടെ കണക്കെടുപ്പ് നടത്തണമെന്നും വെള്ളത്തിന്റെ സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കണമെന്നും യോഗം നിർദ്ദേശിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ.എൻ. പ്രിയ, ജില്ലാ സർവെയലൻസ് ഓഫീസർ ഡോ. ജെസ്സി ജോയ് സെബാസ്റ്റ്യൻ, ഏകാരോഗ്യം ജില്ലാ നോഡൽ ഓഫീസർ ഡോ. ലിന്റോ ലാസർ, എപ്പിഡമോളജിസ്റ്റ് ഡോ. ആരതി മോഹൻ, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ, പ്രതിനിധികൾ, ആരോഗ്യ വകുപ്പുദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.​


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K