18 September, 2024 12:06:15 PM


ഗുരുവായൂര്‍ ക്ഷേത്ര നടപ്പന്തലില്‍ വീഡിയോഗ്രഫിക്ക് നിയന്ത്രണം



തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ നടപ്പന്തലില്‍ വീഡിയോഗ്രഫിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഹൈക്കോടതിയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. വിവാഹ ചടങ്ങുകള്‍ക്കും മതപരമായ ചടങ്ങുകള്‍ക്കുമല്ലാതെ വീഡിയോഗ്രഫി അനുവദിക്കരുതെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം. സെലിബ്രിറ്റികളെ അനുഗമിച്ചുള്ള വ്‌ളോഗര്‍മാരുടെ വീഡിയോഗ്രഫിക്കും ഹൈക്കോടതി നിയന്ത്രണം ഏര്‍പ്പെടുത്തി.

ചിത്രകാരി ജസ്‌ന സലീം ഗുരുവായൂര്‍ ക്ഷേത്ര പരിസരത്ത് കേക്ക് മുറിച്ചത് വിവാദമായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇത് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഗുരുവായൂര്‍ നടപ്പന്തല്‍ പിറന്നാള്‍ കേക്ക് മുറിക്കാനുള്ള സ്ഥലമല്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 957